സ്വാമി ആതുരദാസ്ജി പുരസ്കാരം സമ്മാനിച്ചു

തിരുവല്ല : കേരള ഹോമിയോ ശാസ്ത്ര വേദിയുടെ 27-ാമത് സ്വാമി                    ആതുരദാസ്ജി അവാര്‍ഡ് ഡോ: ഷമീന സലിമിന് തിരുവല്ലാ ഹോട്ടല്‍ അശോകാ ഇന്റര്‍നാഷണലിൽ നടന്ന സമ്മാനിച്ചു .

ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വാമി ആതുരദാസ് അനുസ്മരണ സമ്മേളനം ഫിഷറീസ്, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഹോമിയോശാസ്ത്രവേദി ചെയര്‍മാന്‍ഡോ. ടി. എന്‍. പരമേശ്വരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. ഷമീന സലിമിന് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് സമ്മാനിച്ചു .

വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണും ആതുരസേവാസംഘം ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ലതികാ സുഭാഷ് സ്വാമി ആതുരദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഹോമിയോശാസ്ത്രം ചീഫ് എഡിറ്റര്‍ ഡോ. എസ്. ജി. ബിജു അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.

ചലച്ചിത്ര-ഗാന രചനാരംഗത്ത് 100 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ഡോ. മനു മഞ്ജിത്തിനെ ചടങ്ങില്‍ മന്ത്രി പൊന്നാടായും ശിൽപ്പവും നൽകി ആദരിച്ചു . സഹ്യ ചെയര്‍മാന്‍ ഡോ. വി. അമീര്‍ മുഖ്യ പ്രഭാഷണം നടത്തി .

ആതുര സേവാ സംഘം സെക്രട്ടറി ഡോ ഈ. കെ. വിജയകുമാർ, സഹ്യ സെക്രട്ടറി ഡോ. രാകേഷ് കൃഷ്ണ, ഹോമിയോ ശാസ്ത്രവേദി സ്റ്റേറ്റ് സെക്രട്ടറി ഡോ. ബിനോയ് എസ്. വല്ലഭശ്ശേരി, ഡോ. പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!