‘ഈ സ്‌നേഹം എനിക്ക് നഷ്ടപ്പെടാന്‍ പോകുന്നു, ഇന്ന് കണ്ടത് ഒരിക്കലും മറക്കില്ല’; രോഹിത്തിനെ ഇത്ര വികാരഭരിതനായി കാണുന്നത് ആദ്യം

മുംബൈ: ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ എത്തിയ ആരാധകരുടെ വന്‍ തിരക്ക് കാണിക്കുന്നത് അവരും ഈ ലോകകപ്പ് കിരീടത്തിനായി തങ്ങളെ പോലെ തന്നെ ഏറെ ആഗ്രഹിച്ചിരുന്നുവെന്നതാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മുംബൈ നരിമാന്‍ പോയിന്റില്‍ നിന്ന് വാങ്കഡെ സ്റ്റേഡിയം വരെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ബസില്‍ നടത്തിയ ഓപ്പണ്‍ റോഡ് ഷോയ്ക്ക് ശേഷം പ്രതികരിക്കുകയായിരു ന്നു രോഹിത് ശര്‍മ.

15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രോഹിത് ഇത്രയധികം വികാരം പ്രകടിപ്പിക്കുന്നത് കാണുന്നതെന്ന് സൂപ്പര്‍ താരം വിരാട് കോഹ് ലി പ്രതികരിച്ചു. ‘2011 ലോകകപ്പ് വിജയത്തിന് ശേഷം മുതിര്‍ന്ന താരങ്ങള്‍ നടത്തിയ വികാര പ്രകടനങ്ങളില്‍ പൂര്‍ണ അര്‍ഥത്തില്‍ പങ്കുകൊള്ളാന്‍ എനിക്ക് സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പൂര്‍ണ അര്‍ഥത്തില്‍ ഇതില്‍ പങ്കാളിയാണ്.’- വിരാട് കോഹ് ലി പറഞ്ഞു.

ഇന്ന് ഞാന്‍ കണ്ടത് പോലെയുള്ള കാഴ്ച മുന്‍പ് ഇതുവരെ കണ്ടിട്ടില്ല’- പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ വാക്കുകള്‍. ‘ഈ സ്‌നേഹം എനിക്ക് നഷ്ടപ്പെടാന്‍ പോകുകയാണ്. ഇന്ന് രാത്രി തെരുവില്‍ കണ്ടത് ഞാന്‍ ഒരിക്കലും മറക്കില്ല,’- വിജയ പരേഡിന് ശേഷം ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!