146 താരങ്ങള്‍, 27 സ്ഥാനങ്ങള്‍, 5 ടീമുകള്‍; വനിതാ താരലേലം ‘ @ കൊച്ചി

കൊച്ചി: 2027ലെ വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) താര ലേലത്തിനൊരുങ്ങി കൊച്ചി. ഈ മാസം 28ന് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് താരലേലം.

അഞ്ച് ഫ്രാഞ്ചൈസികള്‍ക്ക് 27 താരങ്ങളെയാണ് ഇനി വേണ്ടത്. 20 ഇന്ത്യന്‍ താരങ്ങള്‍ക്കും 7 വിദേശ താരങ്ങള്‍ക്കുമാണ് ടീമിലേക്ക് അവസരം കിട്ടുക.

146 താരങ്ങളാണ് ലേലത്തിനു രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 119 ഇന്ത്യന്‍ താരങ്ങളും 27 വിദേശ താരങ്ങളുമാണ് പട്ടികയിലുള്ളത്. അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച 22 പേരും 97 അണ്‍ ക്യാപ്ഡ് താരങ്ങളും ഉണ്ട്. 27 വിദേശ താരങ്ങളില്‍ 14 അന്താരാഷ്ട്ര താരങ്ങളും 13 അണ്‍ ക്യാപ്ഡ് താരങ്ങളുമാണ്.

50 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. ഇംഗ്ലണ്ട് ബാറ്റര്‍ സോഫിയ ഡംഗ്‌ലി, ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ സോഫി മോളിനെക്‌സ് എന്നിവരാണ് 50 ലക്ഷം രൂപയുടെ ഈ പട്ടികയിലുള്ളത്.

ഇന്ത്യയുടെ ജി കമാലിനി, കിരണ്‍ നവ്ഗിരെ എന്നിവര്‍ 40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരപ്പട്ടികയിലാണ്. ഓസ്‌ട്രേലിയന്‍ താരം ഹെതര്‍ ഗ്രഹാം, ജെസ് ജൊനാസന്‍ എന്നിവരാണ് 40 ലക്ഷം അടിസ്ഥാന വിലയിലുള്ള വിദേശ താരങ്ങള്‍. 30 ലക്ഷം അടിസ്ഥാന വിലയിള്ളവരുടെ പട്ടികയില്‍ 30 താരങ്ങളുണ്ട്.

അതിനിടെ താരക്കൈമാറ്റത്തിലൂടെ ടീമുകള്‍ താരങ്ങളെ എത്തിക്കുന്നുണ്ട്. യുപി വാരിയേഴ്‌സില്‍ നിന്നു യുഎസ്എ ഇടംകൈ സീമിര്‍ താര നോറിസിനെ മുംബൈ ഇന്ത്യന്‍സ് 10 ലക്ഷത്തിന് ടീമിലെത്തിച്ചു.

2023ല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ കളിച്ച താര ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ആദ്യ ബൗളറാണ്. 2023ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ 29 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്താണ് താരം നേട്ടം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!