പെരുന്ന : ചങ്ങനാശേരി എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും 113-ാമത് വിജയദശമി നായർ സമ്മേളനവും നാളെ ഉച്ചയ്ക്ക് 2.30-ന് പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
നായർ സർവീസ് സൊസൈറ്റിയുടെ രൂപീകരണത്തിന്റെ ഓർമ്മ പുതുക്കിയുള്ള വിജയദശമി സമ്മേളനത്തിന്റെയും താലൂക്ക് യൂണിയന്റെ നവതി ആഘോഷങ്ങളുടെയും ഉദ്ഘാടനം എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിർവഹിക്കും. പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ എൻ എസ് എസ് ട്രഷറർ എൻ.വി. അയ്യപ്പൻ പിള്ള, വൈസ് പ്രസിഡന്റ് എം. സഗീത് കുമാർ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ശ്രീകുമാർ, കരയോഗം രജിസ്ട്രാർ ഡോ. കെ.ബി. ജഗദീഷ്, ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്റും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായ എസ്. സുരേഷ് കുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് ഉച്ചയ്ക്ക് 1.30-ന് ഏലൂർ ബിജു നയിക്കുന്ന സോപാന സംഗീതവും ഉണ്ടായിരിക്കും.
