‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’ ; മന്ത്രിയോട് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം : മലപ്പുറത്തെ വർഗീയമായി ചിത്രീകരിച്ചെന്ന ആരോപണത്തിന് പിന്നാലെ സിപിഐഎം നേതാവും മുൻ എംഎൽഎയുമായ പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്.

ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി പി സി വിഷ്ണുനാഥിന് യൂത്ത് കോൺഗ്രസ് പരാതി നൽകി. തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ നിലവിലെ സെക്രട്ടറിയാണ് പി നന്ദകുമാർ.

മലപ്പുറത്തെ അപമാനിച്ച വ്യക്തി തന്നെ സാംസ്കാരിക പരിപാടിയുടെ സംഘാടന ചുമതലയിൽ തുടരുന്നത് പൊതുസമൂഹ ത്തിന്റെ ആശങ്കയാണ്. നന്ദകുമാറിനെ വിദ്യാരംഭ ചടങ്ങിൽ പങ്കെടുപ്പിച്ചാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!