പ്രൊട്ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് എംപി ഭർതൃഹരി മഹ്താബ് ; സത്യവാചകം ചൊല്ലിക്കൊടുത്ത് രാഷ്ട്രപതി

ന്യൂഡൽഹി: 18ാമത് ലോക്‌സഭയുടെ പ്രോട്ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് ബിജെപി എംപി ഭർതൃഹരി മഹ്താബ്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ആയിരുന്നു സത്യപ്രതിജ്ഞ. 18ാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു സത്യപ്രതിജ്ഞ.

ഭർതൃഹരി മഹ്താബിന് രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. അൽപ്പ നേരത്തിനുള്ളിൽ ലോക്‌സഭയിൽ സഭാനടപടികൾ ആരംഭിക്കും. അടുത്ത മാസം മൂന്നാം തിയതിവരെയാണ് സമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!