45 ലക്ഷം രൂപയുടെ ഹൈബ്രിഡ്  ലഹരി തായ്ഗോൾഡുമായി  മൂന്നു പേർ പിടിയിൽ


മലപ്പുറം  : കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കൾ കടത്തുന്നുന്ന ഇൻ്റർ നാഷണൽ ലഹരി കടത്തു സംഘത്തിലെ മൂന്നു പേർ പിടിയിലായി.

കണ്ണൂർ പിണറായി സ്വദേശി മുല്ലപറമ്പത്ത് ചാലിൽ വീട്ടിൽ റമീസ് (27), കണ്ണപുരം അഞ്ചാംപീടിക സ്വദേശി കോമത്ത് വീട്ടിൽ റിയാസ് (25) ,വയനാട്  അമ്പലവയൽ ആയിരം കൊല്ലി സ്വദേശി പുത്തൻപുരക്കൽ ഡെന്നി (48) എന്നിവരാണ് പിടിയിലായത്.

ഇന്ന് രാവിലെ എയർപോർട്ട് പരിസരത്തെ ലോഡ് ജിൽ നിന്നാണ് കണ്ണൂർ  സ്വദേശികളായ യുവാക്കളെ ലഹരി മരുന്നു മായി പിടി കൂടിയത്. വിദേശത്തേക്ക് കടത്താൻ  ട്രോളി ബാഗിൽ ലഹരി മരുന്ന് സെറ്റ് ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ വയനാട് സ്വദേശിയുടെ പങ്ക് വ്യക്തമായതിനെ തുടർന്ന് വയനാട്ടിലെ ഇയാളുടെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. തായ് ഗോൾഡ് എന്ന് അറിയിപ്പെടുന്ന 4.8 kg യോളം വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. ജില്ലയിൽ ആദ്യമായാണ് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.

തയ്ലൻ്റ്റിൽ നിന്നോ ബാങ്കോക്കിൽ നിന്നോ ഇവിടെ എത്തിക്കുന്ന ഹൈബ്രിഡ് ലഹരി  പിന്നീട് കാരിയർ മാർ മുഖേന വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികമാണ് ഇപ്പോൾ പിടിയിലായത്. മലപ്പുറം ജില്ലയിലേതടക്കം  നിരവധി മലയാളികൾ  ലഹരി കടത്തുമായായി ബന്ധപ്പെട്ട് വിദേശത്ത് ജയിലിൽ കഴിയുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാസങ്ങളോളം നിരീക്ഷിച്ചാണ് പ്രതികളെ ലഹരിയുമായി പിടികൂടിയത്.

വിദേശത്തുനിന്നും സ്വർണ്ണം കടത്താൻ കാരിയർമാർ ആയാൽ നല്ല പ്രതിഫലം നൽകാമെന്ന് പ്രലോഭിപ്പിച്ച് ഇരകളെ കണ്ടെത്തുന്ന സംഘം ഇവർ അറിയാതെ ബാഗുകളിൽ ലഹരി മരുന്ന് സെറ്റ് ചെയ്ത് വിദേശത്തേക്ക് കടത്തുന്നു. പിടിക്കപ്പെടുന്നവർ വർഷങ്ങളായി അവിടെ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. പിടിയിലായ ഡെന്നി കഴിഞ്ഞ ഫെബ്രുവരി മാസം ബാങ്കോക്കിൽ നിന്നും കേരളത്തിലേക്ക് ഹൈബ്രിഡ് ലഹരി കടത്താൻ ശ്രമിക്കുന്നതിനിടെ എറണാംകുളത്ത് കസ്റ്റംസ് പിടിയിലായിരുന്നു. 2 മാസം മുൻപ് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വീണ്ടും ലഹരി കടത്തിൽ സജീവമാവുകയായിരുന്നു.

പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ എയർപോർട്ട് കേന്ദ്രീകരിച്ച് ലഹരി കടത്തുന്ന സംഘങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷച്ചു വരികയാണ്. മലപ്പുറം ജില്ലാ പോലിസ് മേധാവി ശശിധരൻ IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി Dysp സിദ്ദിഖ് , കരിപ്പൂർ ഇൻസ്പെക്ടർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീമംഗങ്ങളും കരിപ്പൂർ പോലിസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!