കോട്ടയം : കുറുിച്ചി ആതുരാശ്രമം മഠാധിപതിയും ആതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളജ്, ആതുരസേവാസംഘം ട്രസ്റ്റ്, ശ്രീ വിദ്യാധിരാജ ബ്രഹ്മവിദ്യാ ശ്രമം ട്രസ്റ്റ് എന്നിവയുടെ സ്ഥാപകനുമായിരുന്ന സ്വാമി ആതുരദാസിന്റെ 13-ാം മഹാസമാധി വാര്‍ഷികവും 111-ാം ജയന്തിയും 23, 24 തീയതികളില്‍ കുറിച്ചി ആതുരാശ്രമത്തില്‍ നടക്കും.
24ന് രാവിലെ 10 ന് നടക്കുന്ന ജയന്തി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ആതുരസേവാസംഘം പ്രസിഡന്റ് പി ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനാകും. അഡ്വ ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ക്‌നാനായ സമുദായ വലിയ മെത്രാപോലീത്ത കുറിയാക്കോസ് മോര്‍ സെവേറിയോസ്, കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ, കേരളാ അഗ്രോമെഷിനറി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സി കെ ശശിധരന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ആതുര സേവാസംഘം സെക്രട്ടറി ഡോ ഇ കെ വിജയകുമാര്‍, ജോയിന്റ് സെക്രട്ടറി ഡോ എസ് മാധവന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ വിശിഷ്ട വ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സ്വാമി ആതുരദാസ് വിദ്യാഭ്യാസ പുരസ്‌കാരവും, പെയിന്‍ ആന്റ് പാലിയേറ്റീവ് സാമഗ്രികളുടെ വിതരണവും, ആതുരകിരണം പെന്‍ഷന്‍ വിതരണവും സമ്മേളനത്തില്‍ നടക്കും.