ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി; ജൂൺ 30-ന് ചുമതലയേല്‍ക്കും

ന്യൂഡൽഹി : ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെ പുതിയ കരസേനാ മേധാവിയായി നിയമിച്ചു. ഈ മാസം 30-ന് ചുമതലയേല്‍ക്കും. കാലാവധി നീട്ടി ഒരു മാസത്തിനുശേഷം നിലവിലെ കരസേനാ മേധാവി ജനറല്‍ മനോജ് സി. പാണ്ഡെ ജൂണ്‍ 30-ന് സ്ഥാനമൊഴിയുന്നതോടെ യാകും ഉപേന്ദ്ര ദ്വിവേദിയുടെ നിയമനം.

നിലവില്‍ അദ്ദേഹം കരസേന ഉപമേധാവിയാണ്.പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡലുകള്‍ ലഭിച്ചിട്ടുള്ള ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15-ന് ജമ്മു കശ്മീർ റൈഫിള്‍സിലൂടെയാണ് സൈന്യത്തിന്റെ ഭാഗമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!