തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ അക്രമം. ഫാർമസിയുടെ ചില്ല് അടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം. ഉറക്കഗുളിക ചോദിച്ചെത്തിയ ആളാണ് അതിക്രമം നടത്തിയത്.
ഗുളിയക്കയ്ക്ക് കുറിപ്പടി വേണമെന്ന് ജീവനക്കാർ പറഞ്ഞതോടെ കൈ കൊണ്ട് ചില്ല് അടിച്ചു തകർക്കുകയായിരുന്നു. ജീവനക്കാർ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അധികൃതരുടെ പരാതി ലഭിച്ചാല്‍ ഉടന്‍ മറ്റ് നടപടിയിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
