വനവാസി ഗ്രാമത്തലവനിൽ നിന്നും സംസ്ഥാനത്തെ മുഖ്യമന്ത്രി പദവിയിലേക്ക് ; ഒഡീഷയ്ക്ക് ബിജെപി നൽകുന്ന രത്നമാണ് മോഹൻ ചരൺ മാജി

രാജ്യത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതി സ്ഥാനത്തേക്ക് ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുമുള്ള ഒരു വനിതയെ തിരഞ്ഞെടുത്ത ശേഷം ഭാരതീയ ജനതാ പാർട്ടി വീണ്ടും രാജ്യത്തെ ഗോത്ര വിഭാഗത്തിന് മറ്റൊരു സമ്മാനം കൂടി നൽകുകയാണ്.

ബിജെപി ആദ്യമായി അധികാരത്തിൽ എത്തുന്ന ഒഡീഷാ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവി! പതിറ്റാണ്ടുകളായി ഒഡീഷയുടെ ഭരണം കയ്യാളിയിരുന്ന ബിജു ജനതാദൾ പാർട്ടിയിൽ നിന്നും അട്ടിമറി വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ ഭരണം ബിജെപി പിടിച്ചെടുത്തപ്പോൾ രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യമായിരുന്നു ആരായിരിക്കും നവീൻ പട്നായിക്കിന് പകരം ഒഡീഷയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുക എന്നുള്ളത്.

ഒടുവിൽ സംസ്ഥാനത്തെ നിരവധി നേതാക്കളിൽ നിന്നും ബിജെപി തിരഞ്ഞെടുത്തത് വനവാസി വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന തീപ്പൊരി നേതാവായ മോഹൻ ചരൺ മാജി എന്ന അതുല്യ നേതാവിനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!