തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ്. ശനിയാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ് നടന്നത്.
ക്ഷേത്രം മേൽശാന്തി പി.എസ് മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായിരുന്നു.
നാട്ടിക ചെമ്പിപറമ്പിൽ സി.ആർ. ജയപ്രകാശൻ ആണ് ആനയെയും നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ ജൂനിയർ വിഷ്ണുവിനെയാണ് നടയിരുത്തിയത്.
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി
