പാലക്കാട് : കോങ്ങാട് അഴിയന്നൂരിൽ വീട്ടമ്മയെയും സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി.
പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്മി (38) അയൽവാസി ദീപേഷ് (38) എന്നിവരെയാണ് കൃഷിയിടത്തിനോട് ചേർന്നുള്ള ഷെഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങളുടെ സമീപത്ത് നിന്നും വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
