മുട്ടം: എതിർദിശയിൽ വന്ന വാഹനത്തിന് സൈഡ് നൽകിയ ലോറി സ്ലാബ് തകർന്ന് ഓടയിൽ വീണു. മുട്ടം- ഈരാറ്റുപേട്ട റൂട്ടിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചൊവ്വാഴ്ച രാത്രി 8 നായിരുന്നു അപകടം.
ചരക്ക് ഇറക്കിയ ശേഷം വന്ന ലോറിയാണ് സ്ലാബ് തകർന്ന് ഓടയിൽ കുരുങ്ങിയത്. മറ്റൊരു ലോറി ഉപയോഗിച്ച് വലിച്ച് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലോറിയുടെ സ്റ്റിയറിങ്ങ് റാഡ് ഉൾപ്പടെ ഒടിഞ്ഞ് തകരാർ സംഭവിച്ചു. തുടർന്ന് ക്രയിൻ എത്തിച്ചാണ് ലോറി ഓടയിൽ നിന്നും കയറ്റിയത്.
ടാക്സി സ്റ്റാൻഡിൽ എത്തിച്ച ശേഷം ലോറിയുടെ സ്റ്റിയറിങ്ങ് റാഡിൻ്റെ തകരാർ പരിഹരിച്ച് വാഹനം നീക്കം ചെയ്തു.
