തിരുവനന്തപുരം : ബൈക്കിന്റെ ബാക്ക് സീറ്റില്‍ നിന്നും തെറിച്ച് വീണ് ഹോട്ടൽ ജീവനക്കാരി മരിച്ചു.. വിഴിഞ്ഞം മുക്കോല സ്വദേശി സുശീല (60)യാണ് റോഡിൽ വീണ് തലയിടിച്ച് മരിച്ചത്.
സ്കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെയാണ് സുശീല നിലത്ത് വീണത്. കോവളം ലീല ഹോട്ടല്‍ ജീവനക്കാരിയാണ് മരിച്ച സുശീല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി.
