കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരേ ഹൈക്കോടതിയില്‍ ഉപഹർജി.
പി സി ജോർജിൻ്റെ മകൻ ഷോണ്‍ ജോർജാണ് ഹർജിക്കാരൻ.
വീണയുടെ കമ്പനിക്ക് വിദേശത്തും അക്കൗണ്ടുണ്ടെന്ന് ഹർജിയില്‍ പറയുന്നു. ഈ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയിട്ടുണ്ട്.
എസ്‌എൻസി ലാവ്‌ലിൻ, പിഡബ്ലിയുസി എടക്കമുള്ള കമ്പനികള്‍ ഈ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്നാണ് ഹർജിയില്‍ പറയുന്നത്.
ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്ന് 11.30 ന് കൊച്ചിയിൽ വാർത്താ സമ്മേളനത്തില്‍ പുറത്തുവിടുമെന്നും ഷോണ്‍ അറിയിച്ചു. നിലവില്‍ സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കണമന്ന ഹർജി കോടതിയുടെ പരിഗണനയിലുണ്ട്.
വീണാ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരേ ഹൈക്കോടതിയില്‍ ഉപഹർജിയുമായി ഷോൺ ജോർജ്
