പാമ്പാടി : ചെമ്പൻകഴി, കാരിക്കോട്, മാക്കത്തടത്തിൽ (സി.കെ.എം കുടംബയോഗം ട്രസ്റ്റ് പാമ്പാടി) വാർഷിക പൊതുയോഗവും കുടംബ സംഗമവും 26 ന് പി.എൻ ദേവരാജൻ കാരിക്കോട്ടിൻ്റെ വസതിയിൽ നടക്കും. 10 ന് ട്രസ്റ്റ് പ്രസിഡൻ്റ് സുനിൽ ‘എം.ഉദയയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രക്ഷാധികാരി കെ.എൻ.സഞ്ചയചന്ദ്രൻ ഭദ്രദീപം തെളിയിക്കും.
തുടർന്ന് കനക ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെയും സപ്തതി കഴിഞ്ഞ അംഗങ്ങളെ ആദരിക്കും. 23-24 വാർഷിക പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ക്യാഷവാർഡും ഫലകവും നൽകി ആദരിക്കും. 11.30ന് കാലോചിതമായ ജീവിത ശൈലി എന്ന വിഷയത്തിൽ പി.വി ശശിധരൻ പ്രഭാക്ഷണം നടത്തും. ഉച്ചകഴിഞ്ഞ് 2ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുമെന്ന് സെക്രട്ടറി അനിൽകുമാർ ചെമ്പൻകുഴിയിൽ അറിയിച്ചു.
