മൊഗല്‍പുര : റോഡില്‍ വച്ച് തീപിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. എട്ട് പേർക്ക് പൊള്ളലേൽക്കുകയും ചെയ്‌തു.
ഹൈദരബാദിലെ മൊഗല്‍പുരയിലെ ബിബി ബസാര്‍ റോഡിലായിരുന്നു അപകടം നടന്നത്. ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിന് തീപിടിക്കുകയായി രുന്നു.തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പലരും ബൈക്കിന് ചുറ്റും കൂടി തീ അണയ്ക്കാൻ ശ്രമിക്കുന്നതിതിനിടെ ബൈക്കിൻ്റെ ഇന്ധനടാങ്കിൽ പൊടുന്നനെ സ്‌ഫോടനം ഉണ്ടാവുകയും തീപിടിത്തം സമീപത്തുണ്ടായിരുന്നവരിലേക്ക് പടരുകയുമായിരുന്നു.
