ജയിലില്‍ നിന്ന് ഇറങ്ങിയത് ‘കളറാക്കി’; ഗുണ്ടാത്തലവന് ‘ആവേശം’ സ്‌റ്റൈലില്‍ ഗുണ്ടകളുടെ ഗംഭീര പാര്‍ട്ടി

തൃശൂര്‍: നടന്‍ ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിന്റെ മാതൃകയില്‍ ജയില്‍ മോചിതനായ ഗുണ്ടാത്തലവന് ഗംഭീരമായൊരു പാര്‍ട്ടി ഒരുക്കി സഹഗുണ്ടകള്‍. നാല് കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപ് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ സഹഗുണ്ടകളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ വൈറലാണ്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. രണ്ടാഴ്ച മുമ്പ് തൃശൂര്‍ കുറ്റൂര്‍ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തില്‍ വച്ചാണ് പാര്‍ട്ടി നടത്തിയത്. 60ഓളം കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് ലഭിക്കുന്ന വിവരം.

പൊലീസ് ജീപ്പിന് സമീപത്തായി ഇവര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!