തിരുവനന്തപുരം: ഏഷ്യൻ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി മലയാളി താരം ജ്വാല ജോസ്.
സീനിയർ വിഭാഗത്തിൽ മത്സരിച്ച താരം ഒരു വെള്ളി, മൂന്ന് വെങ്കലം മെഡലുകളാണ് താരം സ്വന്തമാക്കിയത്. ഹോങ്കോങിൽ വച്ച് മെയ് അഞ്ച് മുതൽ 12 വരെ നടക്കുന്ന ഏഷ്യൻ പോരിലാണ് താരത്തിന്റെ നേട്ടം.
തിരുവനന്തപുരം കരിക്കകം നിവാസിയും ദേശീയ, അന്തർദേശീയ പവർ ലിഫ്റ്റിങ് താരങ്ങളുമായ ജോസിൻ്റെയും ലേഖയുടേയും മകളും വിമൻസ് കോളജിൽ പിജി വിദ്യാർഥിയുമാണ്.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻ്റെ കീഴിൽ ഉള്ള സെൻട്രൽ സ്റ്റേഡിയത്തിലെ ജിമ്മിലാണ് താരം പരിശീലനം നടത്തുന്നത്.
