അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സ്വർണ്ണവും പണവും കൂടാതെ, അറസ്റ്റിലായ പ്രതികളിൽ നിന്ന് ഡോളറും പിടിച്ചെടുത്തതായാണ് വിവരം.
കാണിക്കയിൽ വീണ ആയിരത്തിലധികം ഡോളറാണ് പ്രതികളുടെ ഇടങ്ങളിലെ റെയ്ഡിൽ പിടിച്ചത്. പതിനൊന്ന് ഗ്രാം സ്വർണ്ണവും കണ്ടെടുത്തു. മുഖ്യപ്രതികളിലൊരാളായ അവിനാശ് ശുക്ളയുടെ യോഗ സെൻ്ററിൽ നിന്നാണ് കൂടുതൽ പണം കണ്ടെത്തിയത്.
അയോധ്യയിൽ താമസിച്ചിരുന്ന മുറിയിൽ നിന്ന് പണം സൂക്ഷിക്കുന്നെന്ന് കരുതുന്ന പെട്ടികൾ കണ്ടെടുത്തു. ക്ഷേത്രത്തിലേക്ക് സംഭാവന സ്വീകരിക്കുന്ന ക്യൂ ആർ കോഡ് പെട്ടിയിൽ ഒട്ടിച്ചിരുന്നു. അവിനാശിനെ മുറിയിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
