ബിജെപിയും എല്‍ഡിഎഫും തകരും; നിര്‍ണായക തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി

തിരുവനന്തപുരം : നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.

കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായി വലിയ ജനരോഷമുണ്ട്. ഇന്നത്തെ പോളിങ് കഴിയുമ്പോള്‍ ഇടതുമുന്നണിയും ബിജെപിയും തകര്‍ന്ന് തരിപ്പണമാകും.

20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്ന് മുൻ കെപിസിസി അദ്ധ്യക്ഷൻ  വി എം സുധീരന്‍ പ്രതികരിച്ചു. പിണറായി മോദി വിരുദ്ധത പ്രചരണത്തില്‍ ഉടനീളം കണ്ടു. ഇന്ത്യ മുന്നണി അധികാരത്തിലെത്തും. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും കേരളത്തില്‍ നടക്കുകയെന്നും വി എം സുധീരന്‍ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!