കോഴിക്കോട് : മുക്കത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.
മുക്കം പിസി ജംഗ്ഷനിലാണ് അപകടം നടന്നത് . മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
