ശില്‍പ്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി

പൂനെ : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും പൂനെയിലെ ബംഗ്ലാവും ഓഹരികളും ഉള്‍പ്പെടെ 98 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡി.

ശില്‍പ ഷെട്ടിയുടെ ജുഹുവിലെ ഫ്‌ലാറ്റ് ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുക്കെട്ടിയത്. ബിറ്റ് കോയിൻ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി.

2017ലാണ് കേസിനാസ്പദമായ സംഭവം. മാസം പത്തു ശതമാനം വീതം തിരിച്ചു നൽകാമെന്ന വ്യാജ വാഗ്ദാനത്തിലൂടെ അക്കാലത്ത് 6,600 കോടി രൂപ വില വരുന്ന ബിറ്റ്കോയിനുകളിൽ പലരിൽ നിന്നുമായി സ്വന്തമാക്കിയെന്ന കേസിൽ നിരവധി ഏജന്‍റുമാർക്കെതിരെ കേസെടുത്തിരുന്നു .

രാജ് കുന്ദ്ര ഇത്തരത്തിൽ 285 ബിറ്റ് കോയിൻ സ്വന്തമാക്കിയതായി കണ്ടെത്തിയിരുന്നു. നിലവൽ 150 കോടി വിലമതിക്കുന്ന 285 ബിറ്റ് കോയിൻ കുന്ദ്രയുടെ കൈവശമുള്ളതായും ഇഡി ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!