കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് പിന്തുണ നൽകാൻ പിഡിപി തീരുമാനം. എറണാകുളം ടൗണ്‍ഹാളില്‍ ചേര്‍ന്ന ചേർന്ന നേതൃയോഗമാണ് പിന്തുണ സംബന്ധിച്ച തീരുമാനം എടുത്തത്. തീരുമാനത്തിന് പാർട്ടി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി അംഗീകാരം നല്‍കി.
ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഉയര്‍ത്തുന്ന ജനാധിപത്യ വെല്ലുവിളിയാണ് ഈ തിരഞ്ഞെടുപ്പിലെ സുപ്രധാന വിഷയം. മറ്റെന്തിനേക്കാളും രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കുക എന്നത് രാജ്യ ഭാവിക്ക് അനിവാര്യമാണ്. ഫാഷിസത്തോട് സന്ധിയാവാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതുമതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്ന് നേതൃയോഗം വിലയിരുത്തി.
മതേതര കക്ഷികളുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ബിജെപിക്കെതിരേ രാഷ്ട്രീയ ബദലിന് ശ്രമിക്കുന്നത് രാജ്യം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അതില്‍ സംഘപരിവാരത്തോടും ബിജെപിയോടും രാഷ്ട്രീയസന്ധി ചെയ്യാത്ത ഇടതുമുന്നണി രാജ്യത്തെ പ്രധാന കക്ഷിയായി നിലനില്‍ക്കേണ്ടതുണ്ടെന്ന് പിഡിപി കേന്ദ്രകമ്മിറ്റിയും തിരഞ്ഞെടുപ്പ് സമിതിയും വിലയിരുത്തി.
മഅദനിയുടെ പിഡിപി പിന്തുണ എൽഡിഎഫിന്
