തിരുവനന്തപുരം : പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പി ഭാസ്‌കരന്‍ ജന്മശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ജന്മശതാബ്ദി പുരസ്‌ക്കാരം നടന്‍ രാഘവന്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.
ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ദിവസമായ ഏപ്രില്‍ 21ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വെച്ച് വിശ്വചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിക്കും.
ഏപ്രില്‍ 21ന് തുടങ്ങി 2025 ഫെബ്രുവരി 25ന് അവസാനിക്കുന്ന തരത്തില്‍ വിവിധ കലാ സാംസ്‌കാരിക പരിപാടികളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ചെയര്‍മാന്‍ സിവി പ്രേംകുമാര്‍, ജനറല്‍ സെക്രട്ടറി എം ആര്‍ മനോജ്, സെക്രട്ടറി ഷൈനി, ട്രഷറര്‍ വിനോദ്കുമാര്‍ കെ, അജയ് തുണ്ടത്തില്‍, ബിജു ഗോള്‍ഡന്‍വോയ്‌സ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.