വൈക്കം പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

തലയോലപ്പറമ്പ് : വൈക്കം പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

തലയോലപ്പറമ്പ് വെള്ളൂർ  മൂത്തേടത്ത് വീട്ടിൽ മോഹനൻ – സിനി ദമ്പതികളുടെ മകൻ വൈഷ്ണവ് (21)എടക്കാട്ടുവയൽ  അഴകത്തൂർ മൂലേടത്ത് വീട്ടിൽ വേണുഗോപാൽ – ദീപ്തി ദമ്പതികളുടെ മകൻ ജിഷ്ണു വേണുഗോപാൽ (21)  എന്നിവരെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം സ്രാംകുഴി കട്ടിങ്ങിനുഅടുത്തായാണ് ഇരുവരേയും മരണപെട്ട നിലയിൽ കണ്ടെത്തിയത്.

വെളുപ്പിന് 12.45 ന് ഇതുവഴി കടന്നുപോകുന്ന തിരുവനന്തപുരം – മംഗലാപുരം ട്രെയിൻ തട്ടിയാണ് മരണപ്പെട്ടതെന്ന് സംശയിക്കുന്നു.

തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽ  നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!