യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച; ഇരുപതോളം ഫോണുകളും പണവും ആഭരണവും നഷ്ടപ്പെട്ടു


സേലം : യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. പുലർച്ചെ സേലത്തിലും ധർമ്മപുരിക്കും മധ്യേ ട്രെയിനിന്‍റെ എ.സി കോച്ചുകളിലാണ് കവർച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ ഇരുപതോളം മൊബൈൽ ഫോണുകളും പണവും ക്രെഡിറ്റ് കാർഡുകളും നഷ്ടപ്പെട്ടു.

സേലം കേന്ദ്രീകരിച്ചാണ് കവർച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർ നഷ്ടപ്പെട്ട ഐഫോൺ ട്രേസ് ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഇതേതുടർന്ന് റെയിൽവേ പൊലീസിൽ പരാതി നൽകാനായി യാത്രക്കാർ സേലം സ്റ്റേഷനിൽ ഇറങ്ങി.

ഹാൻഡ് ബാഗുകളും പാന്‍റ്സിന്‍റെ കീശയിൽ സൂക്ഷിച്ചിരുന്ന ഫോണും ആഭരണവുമാണ് മോഷ്ടിക്കപ്പെട്ടത്. പണവും മറ്റ് വസ്തുക്കളും കവർന്ന മോഷ്ടാക്കൾ ബാഗുകൾ ട്രെയിനിലെ ശുചിമുറികളിൽ ഉപേക്ഷിക്കുകയാ യിരുന്നു. തുടർന്ന് യാത്രക്കാർ ബാഗുകൾ കണ്ടെത്തിയതോടെയാണ് മോഷണം നടന്നതായി മനസിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!