‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകൾ…

കോട്ടയം : ഇടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി , തലശ്ശേരി രൂപതകളും.

സംസ്ഥാനത്തെ കോൺഗ്രസ് – സിപിഎം രാഷ്ട്രീയ നേതൃത്വങ്ങൾ കടുത്ത എതിർപ്പു പ്രകടിപ്പിച്ച ചിത്രമാണ് ‘ദ കേരള സ്റ്റോറി’. ഇത് അവഗണിച്ചാണ് കഴിഞ്ഞ ദിവസം ഇടുക്കി രൂപതയിലെ കൗമാരക്കാർക്ക് വേണ്ടി ചിത്രം പ്രദർശിപ്പിച്ചിരുന്നു.

ബോധവത്കരണത്തിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു . പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു. അതില്‍ വര്‍ഗീയത കലര്‍ത്തുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും രൂപത വ്യക്തമാക്കി.

ഇതോടെ ദ കേരള സ്റ്റോറി വീണ്ടും ചർച്ചയാകുന്നതിനിടെയാണ് താമരശ്ശേരി
രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായ്മകളിലാകും ശനിയാഴ്ച ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുക.  ഈ ചിത്രം പരമാവധി പേര്‍ കാണണമെന്നും ലിങ്ക് ഷെയര്‍ ചെയ്യണമെന്നും രൂപതയില്‍ നിര്‍ദേശം നല്‍കി.

ഇതിനിടെ തലശ്ശേരി രൂപതയും ചിത്രം പ്രദർശിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!