നക്ഷത്രഫലം  ഏപ്രില്‍ 07 മുതല്‍  13 വരെ

നക്ഷത്രഫലം  ഏപ്രില്‍ 07 മുതല്‍  13 വരെ

✍🏻 സജീവ് ശാസ്താരം.

പെരുന്ന, ചങ്ങനാശ്ശേരി


അശ്വതി  : ധനപരമായ ചെലവുകള്‍  വര്‍ദ്ധിക്കും. സുഹൃത്തുക്കളില്‍   നിന്നും സഹായസഹകരണങ്ങള്‍  ലഭിക്കും. ഡിപ്പാട്ടുമെന്റ്തല ടെസ്റ്റുകളില്‍ ഉന്നതവിജയം കരസ്ഥമാക്കും. അനാവശ്യമായ ആരോപണങ്ങള്‍  മൂലം ദമ്പതികള്‍  കലഹിക്കാനിട വരും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളണം.

ഭരണി   :  വാഹനത്തിന് അറ്റകുറ്റപ്പണികള്‍, ബിസിനസ്സില്‍ ധനനഷ്ടം. ഭക്ഷണ സുഖം കുറയും, ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കുറയും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. മനഃസന്തോഷം അനുഭവപ്പെടും. ചെലവുകള്‍  കൂടും.

കാര്‍ത്തിക   :  വ്യവഹാരങ്ങളില്‍ വിജയം. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും, ആവശ്യത്തിലധികം മാനസിക സംഘര്‍ഷം, വിശ്രമം കുറയും. വിദ്യാര്‍ത്ഥികള്‍ക്ക്   അനുകൂലസമയം. ബിസിനസില്‍  വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍  കൈകൊള്ളണം. ഗൃഹത്തിൽ മംഗള കര്‍മ്മങ്ങള്‍  നടക്കാനിടയുണ്ട്.

രോഹിണി   :   ധനപരമായ ചെലവുകള്‍ വര്‍ദ്ധിക്കും  കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍  മുഖേന ധനച്ചെലവ് കൂടും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിസന്ധി. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍  കേടാകുവാന്‍ സാദ്ധ്യത . . കലാരംഗത്ത് പ്രവർത്തിക്കുന്നവര്‍ക്ക്  സാമ്പത്തിക വിഷമതകള്‍ . വിദ്യാര്‍ത്ഥികള്‍ക്ക് അലസത പ്രകടമാകും .

മകയിരം  :    സുഹൃത്തുക്കള്‍ ഒത്തുചേരും, ഗൃഹത്തില്‍   അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. , തടസ്സങ്ങള്‍ മാറി കാര്യപുരോഗതിയുണ്ടാകും,വിവാഹാലോചനകളില്‍ തീരുമാനം . ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനോ ശത്രുതയ്‌ക്കോ സാദ്ധ്യത. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹവും സാമർത്ഥ്യവും അനുഭവപ്പെടും.

തിരുവാതിര   :   തൊഴില്‍രംഗത്തു നിന്ന് വിട്ടുനില്‍ക്കും ,  ത്വക് രോഗ സാദ്ധ്യത. കര്‍മ്മ രംഗത്ത്  പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. കഠിനാദ്ധ്വാനത്തിന് തക്ക ഫലം ലഭിക്കില്ല . ഉദ്യോഗാർത്ഥികള്‍ക്ക് അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും , സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകും.

പുണര്‍തം   :  മനസ്സിന്റെ സന്തോഷം വര്‍ദ്ധിക്കും   പണച്ചെലവധികരിക്കും ,  പൊതു പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെടുന്നവര്‍ക്ക് സാമ്പത്തിക  നഷ്ടം ഉണ്ടാകും. ഗാര്‍ഹിക  കാര്യങ്ങളില്‍  പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. വിദ്യാര്‍ഥികള്‍ക്ക്  അലസത വര്‍ദ്ധിക്കും .  പതിവില്‍കവിഞ്ഞ അലസത  അനുഭവിക്കും.

പൂയം   :  ധനപരമായി  അനുകൂലം. സന്താനങ്ങള്‍ക്ക് പുരോഗതി, വിശ്രമം കുറയും. ബന്ധുജനങ്ങള്‍   മുഖേന മനഃസന്തോഷത്തിന് സാധ്യത . പുതിയ തൊഴിലിനു  ശ്രമിക്കുന്നവര്‍  സ്വകാര്യ ഏജന്‌സികള്‍  വഴി കബളിപ്പിക്കപ്പെടാന്‍ ഇടയുണ്ട് .  പൊതു പ്രവര്‍ത്തനങ്ങളില്‍  പ്രശസ്തി.  സന്താനങ്ങളുടെ കാര്യത്തില്‍  പ്രത്യേക ശ്രദ്ധ ചെലുത്തുക.

ആയില്യം   : മാനസിക സന്തോഷം വര്‍ദ്ധിക്കും ,  കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ഏര്‍പ്പെടാന്‍ യോജിച്ച സമയമല്ല .   ഉടമ്പടി ജോലികള്‍ പണികൾ യഥാസമയം ചെയ്ത് തീര്‍ക്കുവാന്‍ കഴിയാതെ വരും .  പിതൃജനങ്ങള്‍ക്ക്  രോഗാരിഷ്ടതകള്‍  ഉണ്ടാകും.

മകം   :   മാതാവിനോ മാതൃജനങ്ങള്‍ക്കോ അരിഷ്ടത, തൊഴില്‍ രംഗത്ത് അന്യരുടെ ഇടപെടല്‍.പഴയ വാഹനം മാറി  പുതിയതു വാങ്ങാനുള്ള തീരുമാനം മാറ്റിവയ്ക്കും,  സന്താനങ്ങളുടെ ഭാവിയെ ക്കുറിച്ച്  ഉത്കണ്ഠയുണ്ടാകും . ഗൃഹനവീകരണ പ്രവര്ത്തനങ്ങളില്‍ ഏര്‌പ്പെടും.

പൂരം    : കടബാദ്ധ്യതയില്‍ നിന്ന് മോചനം, . സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും, തൊഴില്‍ പരമമായ ഉയര്‍ച്ച, സാമ്പത്തിക  നേട്ടം  ഇവ പ്രതീക്ഷിക്കാം.  അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂര്‍ത്തടിക്കുവാന്‍ ഇടയുണ്ട്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും.

ഉത്രം    : തൊഴില്‍പരമായി അനുകൂല സാഹചര്യമാണ് ,  വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. വിവാഹ ആലോചന വാക്കുറപ്പിക്കും , കലാരംഗത്ത് പ്രവർത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. കാര്‍ഷിക ക മേഖലയില്‍  നിന്ന് ധനനഷ്ടത്തിന് സാദ്ധ്യത.

അത്തം    : സഹപ്രവര്‍ത്തകര്‍ നിമിത്തമായി മനോവിഷമം. സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തും,  വാഹനം വാങ്ങുവാനുള്ള പരിശ്രമം വിജയം കാണും. വിദ്യാര്‍ഥികള്‍ക്ക്  അനുകൂല സമയം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്‍ക്ക്  പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ  ജീവിതം സന്തോഷപ്രദമാകും.

ചിത്തിര    :  മുന്‍പിന്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കും, സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴില്‍ രംഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകും.ചെറിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക്  വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാൻ സാധിക്കും .

ചോതി  :  സന്താനഗുണ വര്‍ദ്ധന ,  രോഗദുരിതത്തില്‍ ശമനം, പണമിടപാടുകളില്‍ നേട്ടം. ദേഹസുഖം കുറഞ്ഞിരിക്കും, ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം  ശമിക്കുന്നതിന് സാധ്യത , കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍  ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് തൊഴില്‍ ഭാരം വര്‍ദ്ധിക്കും . 

വിശാഖം    :  സുഹൃദ് ഗുണം വര്‍ദ്ധിക്കും , സര്‍ക്കാര്‍ ആനുകൂല്യം . സുഹൃത്തുക്കളുമായി സഞ്ചരിക്കും, വിദേശത്ത് തൊഴിൽ ചെയ്യുന്നവര്‍ക്ക്  തടസപ്പെട്ടു കിടന്ന ശമ്പളകുടിശിക  ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം .പുതിയ വാഹനം സ്വന്തമാക്കുവാന്‍ അവസരം . സാമ്പത്തിക വിഷമങ്ങള്‍ക്ക്  ശമനം .

അനിഴം    :  ഉദ്ദിഷ്ട കാര്യങ്ങളില്‍   വിജയം കാണില്ല, ബന്ധുഗുണം ലഭിക്കും.  ഔഷധ സേവ വേണ്ടി വരും ,  ഗൃഹത്തില്‍  ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍  ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല. തൊഴില്‍  പരമായി മാറ്റം പ്രതീക്ഷിക്കാം , ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍  തീരുമാനമാകും.

തൃക്കേട്ട  :  ബന്ധുക്കള്‍ തമ്മില്‍ ഭിന്നത , ദാമ്പത്യപരമമായ പ്രശ്‌നങ്ങള്‍ ശമിക്കും . സാമ്പത്തികമായി വിഷമതകള്‍ നേരിടും,  സന്താനങ്ങള്‍ക്ക് അരിഷ്ടത. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ  വസ്ത്രാഭരണാദികള്‍  ലഭിക്കും. മാനസിക സംഘര്‍ഷത്തില്‍  അയവ് . വിവാഹ സംബന്ധമായ നിര്‍ണ്ണായക  തീരുമാനം എടുക്കും.

മൂലം    :  സുഹൃദ് സഹായം വര്‍ദ്ധിക്കും , ഗൃഹ നിര്‍മ്മാണത്തില്‍ പുരോഗതി. ഔഷധ സേവ വേണ്ടിവരും.,സഹോദരങ്ങള്‍  തമ്മില്‍ അഭിപ്രായ ഭിന്നത .   ആരോഗ്യകാര്യങ്ങളില്‍  വളരെയധികം ശ്രദ്ധിക്കുക. ഇഷ്ടഭക്ഷണം ലഭിക്കും.  മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍  വിജയിക്കും.

പൂരാടം   :  വ്യവഹാരങ്ങളില്‍   തിരിച്ചടികള്‍,   സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥന്മാര്‍ക്ക്  മേലധികാരികളില്‍ നിന്ന്  നല്ല സമീപനവും സഹായവും പ്രതീക്ഷിക്കാം. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക്  നേട്ടം . കുടുംബത്തില്‍  ഐശ്വര്യം അനുഭവപ്പെടും.

ഉത്രാടം : ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍, മനഃസുഖം കുറയും ,ജലദോഷം പനി എന്നിവ പിടിപെടുവാന്‍ സാദ്ധ്യത, കടങ്ങള്‍ കുറയ്ക്കും,  അവിചാരിതമായി  പണം ചെലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും.

തിരുവോണം   : ബിസിനസ്സ്  പുഷ്ടിപ്പെടും . തൊഴില്‍പരമായ നേട്ടങ്ങള്‍, സന്താനങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഗൃഹസംബന്ധമായ ചെലവുകള്‍  വര്‍ദ്ധിക്കും ,വിദേശത്തുനിന്നും സാമ്പത്തിക  നേട്ടം പ്രതീക്ഷിക്കാം.  സഹോദരങ്ങളില്‍  നിന്നോ സഹോദരസ്ഥാനീയരില്‍  നിന്നോ സഹായങ്ങള്‍ ലഭിക്കും.

അവിട്ടം : സന്താനങ്ങള്‍ക്കായി പണച്ചെലവ്, ഗൃഹത്തില്‍ അറ്റകുറ്റപ്പണികള. ദാമ്പത്യ ജീവിതത്തില്‍  അഭിപ്രായ ഭിന്നതകള്‍  ഉണ്ടാകും. സഹോദരങ്ങളില്‍  മുതിര്‍ന്ന ബന്ധുക്കള്‍ മുഖേനയോ സാമ്പത്തിക  നേട്ടം ഉണ്ടാകും. പലവിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും.

ചതയം  : തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങള്‍ വേണ്ടിവരും, ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കുറയും. അനാവശ്യ സംസാരം ഒഴിവാക്കുക. മുന്‍കോപം  നിയന്ത്രിക്കണം. സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം ലഭിക്കും. മാതാവിൽ നിന്നും സഹായങ്ങള്‍  ലഭിക്കും. സുഹൃത്തുക്കളില്‍  നിന്നും മനഃസന്തോഷം ലഭിക്കും.

പൂരുരുട്ടാതി    :   ജല ജന്യ രോഗങ്ങള്‍ പിടിപെടാം, തൊഴില്‍പരമായ മാറ്റങ്ങള്‍.  അനാവശ്യ മാനസിക ഉത്ക്കണ്ഠ, ഗൃഹസുഖം കുറയും, പ്രവര്‍ത്തന വിജയം കൈവരിക്കും.സാമ്പത്തിക  ഇടപാടുകള്‍  സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അനാവശ്യചിന്തകള്‍  മുഖേന മനസ്സ് അസ്വസ്ഥമാകും.

ഉത്രട്ടാതി   :  ഉദര സംബന്ധമായ വിഷമതകള്‍ക്കായി ഔഷധ സേവവേണ്ടിവരും  അടുത്ത ബന്ധുക്കള്‍ക്ക് രോഗദുരിത സാദ്ധ്യത,  ബിസിനസിലും ഊഹകച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്  ധനനഷ്ടത്തിന് സാദ്ധ്യത. തൊഴിൽരഹിതര്‍ക്ക്  ജോലി ലഭിക്കാന്‍  തടസം നേരിടും. പരീക്ഷകളില്‍  പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല.

രേവതി   : മനസ്സിന് സന്തോഷ സൂചകമായ വാര്‍ത്തകള്‍ കേള്‍ക്കും. മുതിര്‍ന്ന കുടുംബാങ്ങള്‍ക്ക് അരിഷ്ടത, സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക്   ബുദ്ധിമുട്ടുകള്‍  തരണം ചെയ്യേണ്ടി വരും. അന്യരുടെ വാക്കുകള്‍  ശ്രവിച്ച് അബദ്ധത്തില്‍  ചാടും, ഇഴജന്തുക്കളില്‍  നിന്ന് ഉപദ്രവം ഉണ്ടാകുവാന്‍ സാദ്ധ്യത .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!