കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപത്തെ സ്വകാര്യ ബസ് സ്റ്റാൻഡിൽ മൂന്ന് കടകൾക്ക് തീപിടിച്ചു.
അടച്ചിട്ടിരുന്ന കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുകയായിരുന്നു. ഇതിൽ ഒരു ചെരിപ്പു കട പൂർണമായും കത്തി നശിച്ചു.
തുടർന്ന് നാട്ടുകാർ വിവരം അഗ്നി രക്ഷാ സേനയും പോലീസിനെയും അറിയിച്ചു.
അഗ്നിരക്ഷാസേനയും അഞ്ച് യൂണിറ്റുകളും, ഗാന്ധിനഗർ പോലീസും സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം വൻ തീപ്പിടിത്തം, മൂന്ന് കടകൾക്ക് തീപിടിച്ചു
