നക്ഷത്രഫലം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 06

നക്ഷത്രഫലം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 06വരെ 

തയാറാക്കിയത് : സജീവ് ശാസ്താരം  ഫോൺ : 96563 77700




അശ്വതി : അനാരോഗ്യം മൂലം വിഷമിക്കും,  വിദേശസഞ്ചാര കാര്യത്തില്‍ അവിചാരിത തടസ്സം,  . തൊഴില്‍രംഗത്ത്  അപ്രതീക്ഷിത തടസ്സങ്ങള്‍,  ബിസിനസ്സില്‍ ഗുണാനുഭവങ്ങള്‍  ലഭിക്കുവാന്‍  അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം, അവിചാരിത  ധനനഷ്ടം നേരിടും.

ഭരണി  :  അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. ആവശ്യങ്ങള്‍ക്ക് പണം  കടം വാങ്ങേണ്ടിവരും. യാത്രകള്ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാന്‍  സാദ്ധ്യത, വിവാഹജീവിതത്തില്‍ നിലനിന്നിരുന്ന  പ്രശ്‌നങ്ങള്‍ പരിഹൃതമാകും.

കാര്‍ത്തിക  :    മാതാവിനോ മാതൃ തുല്യരായവര്‍ക്കോ  തത്തുല്യരായവര്‌ക്കോ അരിഷ്ടതകള്‍, ആശുപത്രി വാസം . ബിസിനസ്സില്‍ ഉദ്ദേശിച്ച ധനലാഭം ഉണ്ടാവുകയില്ല . യാത്രകള്‍ കൊണ്ട് നേട്ടം  കൈവരിക്കും . ബന്ധുക്കള്‍  നിമിത്തം നേട്ടം.

രോഹിണി :   സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. തൊഴില്‍പരമായ ഉത്തരവാദിത്തം വര്ധിക്കും. ലോട്ടറി , ഊഹക്കച്ചവടം എന്നിവയില്‍  നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിവാഹ  ആലോചനകള്‍ തീരുമാനത്തില്‍ എത്തുകയില്ല.

മകയിരം :  നാട്ടിലേയ്ക്ക്  തിരികെ പോരേണ്ടി വരാം, . ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം.  അവിചാരിത ധന ലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

തിരുവാതിര : കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം , ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും.  വാഹനം വാങ്ങുവാന്‍ തീരുമാനമെടുക്കും, . വ്യവഹാര വിജയം പ്രതീക്ഷിക്കാം.തെഴില്‍ രംഗത്ത്  ഉന്നത സ്ഥാനലബ്ധി.

പുണര്‍തം :  മംഗളകര്‍മ്മങ്ങളില്‍  സംബന്ധിക്കും. സ്‌നേഹിക്കുന്നവരില് നിന്ന് എതിര്പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയില് ഏര്‌പ്പെട്ടിരിക്കുന്നവര്ക്ക് സാമ്പത്തിക വിഷമമുണ്ടാകും.

പൂയം :  വിജയം ഉറപ്പാക്കിയിരുന്ന കാര്യങ്ങളില്‍  തിരിച്ചടികള് നേരിടും. തൊഴില്പരമായി മാറ്റം,  തൊഴിലുമായി ബന്ധപ്പെട്ട് അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്ശനം നടത്തും, ബിസിനസ്സില്‍ ചെറിയ നേട്ടങ്ങള്‍.

ആയില്യം  : ജീവിതപങ്കാളിയില്‍  നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം. അനിയന്ത്രിത കോപം മൂലം ശത്രു വര്‍ദ്ധന , വിദേശത്തു നിന്നും നാട്ടില് തിരികെയെത്തും.ബാങ്ക്  ലോണ്‍  പാസായിക്കിട്ടും.

മകം  : ഭവനം  എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടിവയ്ക്കും , ധനപരമായ വിഷമതകള്‍ ,  ലഹരിവസ്തുക്കളില്‍ താല്പര്യംവര്‍ദ്ധിക്കും.സുഹൃദ് ബന്ധങ്ങളില്‍ ഭിന്നതകള്‍  , അസമയത്തെ യാത്രകള്‍ ഒഴിവാക്കുക,ബന്ധുജന സഹായത്തിനു ശ്രമിച്ചാല്‍  വിജയിക്കുകയില്ല. 

പൂരം  :  ബന്ധുജന സഹായത്തില്‍ കുറവ് , അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും തടസ്സപ്പെടും . സര്‍ക്കാര്‍  ജീവനക്കാര്ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ വിവാഹക്കാര്യം  തീരുമാനത്തിലെത്തും. 

ഉത്രം    : പ്രേമബന്ധങ്ങളില്‍  ഏര്‌പ്പെട്ടിരിക്കുന്നവര്‍ക്ക്  മുതിര്‍ന്നവരില്‍ നിന്ന് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സുഹൃത്തുക്കള്‍ക്കായി പണം കടം നല്‍കേണ്ടി വരും.

അത്തം : വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്ക്ക് അനുകൂല സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും . പൊതുപ്രവര്ത്തന രംഗത്തുള്ളവര്‍ക്ക്  ജനസമ്മിതി വര്‍ദ്ധിക്കും , രോഗബാധ ഔഷധ സേവ ഇവ വേണ്ടിവരും .

ചിത്തിര  :  സഞ്ചാരക്ലേശം വര്‍ദ്ധിക്കും . പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്  മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ഭൂമി വിലപ്പനയില്‍ നിന്ന്  ധനലാഭത്തിനു സാധ്യത.

ചോതി  :  സന്താനങ്ങള്‍ക്കായി     പണം മുടക്കും. സുഹൃത്തുക്കളില്‍ നിന്ന് ഒറ്റപ്പെടുന്ന അനുഭവമുണ്ടാകും . രാഷ്ട്രീയരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് എതിര്പ്പുകളെ  നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും.

വിശാഖം :  കുടുംബസമേതം യാത്രകള് നടത്തും. വിവാഹമാലോചിക്കുന്നവര്ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. ഒന്നിലധികം മാര്‍ഗ്ഗങ്ങളില്‍ ധനലാഭം.

അനിഴം : രോഗദുരിതങ്ങളില് വിഷമിക്കുന്നവര്ക്ക് ആശ്വാസം. മനസ്സിലെ ആഗ്രഹങ്ങള്‍ നിറവേറും, ധനസമ്പാദനത്തിനുള്ള വഴികള്‍ തുറന്നു കിട്ടും . വിശ്രമം കുറയും. നേത്രരോഗ സാദ്ധ്യത .

തൃക്കേട്ട  :  സ്വകാര്യ സ്ഥാപനങ്ങളില്‍  ജോലി ലഭിക്കും. വിവാഹാലോചനകളില് തീരുമാനമാകും. ഉപഹാരങ്ങള്‍  ലഭിക്കുവാന് ഇടയുണ്ട്, ചികിത്സകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം .  പിതൃ സ്വത്തിന്റെ അനുഭവമുണ്ടാകും

മൂലം :  മനസ്സില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. പണമിടപാടുകളില് കൃത്യത പാലിക്കും. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, സൗന്ദര്യ വസ്തുക്കളില്‍ നിന്ന് അലര്‍ജി  പിടിപെടുവാന്‍ സാദ്ധ്യത .

പൂരാടം  : കുടുംബജീവിത സൗഖ്യം വര്ധിക്കും. വിവാദപരമായ പല കാര്യങ്ങളില് നിന്നും വിട്ടുനില്‍കുവാന്‍ ശ്രദ്ധിക്കുക . പൊതുപ്രവര്ത്തനത്തില് മികച്ച വിജയം കൈവരിക്കും.: വാഹനം വാങ്ങുന്നതിനെക്കുറിചുള്ളാ ആലോചന ലക്ഷ്യം കാണും.

ഉത്രാടം   :   ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളില്‍  അധിക ശ്രദ്ധ  പുലര്‍ത്തുക, മുന്‍കാല നിക്ഷേപങ്ങള്‍  ഉപകാരപ്പെടും, കരുതിവെച്ച പണം മറ്റാവശ്യങ്ങള്ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്ധിക്കും.

തിരുവോണം : ബന്ധുക്കള്‍ വഴി കാര്യലാഭം,  സുഹൃത്തുക്കളുമായി  കലഹങ്ങള്ക്കു സാധ്യത. മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യങ്ങളില് ഇടപെടേണ്ടിവരും. പണമിടപാടുകളില് ചതിവു പറ്റാതെ ശ്രദ്ധിക്കുക.

അവിട്ടം : അനുകൂല ഫലങ്ങള്‍  ലഭിക്കുവാന്‍  സാദ്ധ്യതയുള്ള വാരമാണ്    . ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്ധിക്കും. കടങ്ങള് വീട്ടുവാന് സാധിക്കും. അന്യജനസഹായം ലഭിക്കും. മുന്‍ പരിചയമില്ലാവരില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കാതിരിക്കുക .കടം വീട്ടി  പണയ ഉരുപ്പടികള്‍ തിരികെയെടുക്കുവാന്‍ കഴിയും.

ചതയം : വിവാഹമാലോചിക്കുന്നവര്‍ക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സുഹൃത്തുക്കളുടെ ഇടപെടല്‍  മൂലം കുടുംബത്തില് ചില്ലറ പ്രശ്‌നങ്ങളുണ്ടാകാം. സന്താനങ്ങള്ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത, ബിസിനസ്സില്‍ ചെറിയ തിരിച്ചടികള്‍ . വാഹനത്തിന്  പണച്ചെലവ്.

പൂരുരുട്ടാതി :  മറ്റുള്ളവര്‍ സഹായിക്കുക വഴി  പെട്ടെന്നുള്ള കാര്യസാദ്ധ്യം. വിവാഹാലോചകള്‍  തീരുമാനത്തിലെത്തും. കടങ്ങള്‍  വീട്ടുവാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാനും സാധിക്കും. മാനസികമായി ആശ്വാസം കിട്ടും. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥത ശമിക്കും.

ഉത്രട്ടാതി : ബന്ധുക്കള്‍ക്കായി  പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളില്‍   വിജയം നേടും.മേലുദ്യോഗസ്ഥരില്‍  നിന്ന് അനുകൂല തീരുമാനം  ലഭിക്കും. ആരോഗ്യ കാര്യത്തില്‍   അധിക ശ്രദ്ധ പുലര്‍ത്തുക . ഭവനത്തില്‍  അറ്റകുറ്റപ്പണികള്‍ക്കു   സാദ്ധ്യത.  തൊഴില്‍ രംഗത്ത്  വിഷമതകള്‍ നേരിടും .

രേവതി  :  ഏതുതരത്തിലുള്ള തടസ്സ ങ്ങളും തരണം ചെയ്യുവാന്‍  സാധിക്കും. പെരുമാറ്റത്തിലൂടെ അന്യരുടെ  വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക.  മനസിനിഷ്ടപ്പെട്ട  ഭക്ഷണം ലഭിക്കും. ബിസിനസ്സില്‍ പണം മുടക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!