നക്ഷത്രഫലം :  ജനുവരി 11   മുതൽ 17   വരെ

✍️  സജീവ് ശാസ്‌താരം


അശ്വതി:  മംഗള കർമ്മങ്ങളിൽ സംബന്ധിക്കും ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകൾ തുടര്‍ന്നുള്ള ചെലവുകൾ. മേലധികാരികൾ, മുതിര്‍ന്ന സഹപ്രവര്‍ത്തകര് എന്നിവരിൽ നിന്നു സഹായം. ബന്ധുജനഗുണം വര്‍ധിക്കും. കാലാവസ്ഥാജന്യരോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

ഭരണി:     ധനപരമായ പുരോഗതി. ശിരോരോഗവിഷമതകൾ ഉണ്ടാകാം. വിദ്യാഭ്യാസപരമായ ഉന്നതവിജയം  കൈവരിക്കും. ഇന്‍റര്‍വ്യൂ, മത്സരപ്പരീക്ഷകൾ എന്നിവയിൽ വിജയം , വിദേശയാത്രയ്ക്കുള്ള ശ്രമത്തിൽ വിജയിക്കും, സന്താനഗുണമനുഭവിക്കും.

കാർത്തിക: മാതാവിനോ മാതൃ ജനങ്ങൾക്കോ രോഗാരിഷ്ടത, ഉത്തരവാദിത്തങ്ങള് വര്‍ധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏര്‍പ്പെടുവാൻ സാധിക്കും. ബിസിനസിൽ മികവു പുലര്‍ത്തും. ഔഷധങ്ങളിൽ നിന്ന് അലര്‍ജി പിടിപെടാൻ സാധ്യത.

രോഹിണി : പൊതു പ്രവർത്തന വിജയം കൈവരിക്കും, സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനക ളിൽ  ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും.  സാമ്പത്തികമായി ചെറിയ വിഷമതകൾ നേരിടും.

മകയിരം  : സുഹൃദ് സഹായം ലഭിക്കും , പണയം, ധനകാര്യസ്ഥാപനങ്ങളിൽ നിന്നു വായ്പ എന്നിവയിൽ നിന്ന് പണം കണ്ടെത്തും  . ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന   അകല്‍ച്ച കുറയ്ക്കുവാൻ സാധിക്കും. മംഗളകര്‍ മതങ്ങളിൽ സംബന്ധിക്കും.

തിരുവാതിര  : ആരോഗ്യപരമായി അനുകൂലമല്ല , വാക്കുതര്‍ക്കം, വ്യവഹാരം എന്നിവയിലേര്‍പ്പെടാതിരിക്കുവാന് ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങൾ സന്ദര്‍ശിക്കുവാന് യോഗം. സഹോദരങ്ങള്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാധ്യത.

പുണർതം   : കുടുംബത്തിൽ ശാന്തത, അവിചാരിത ധനലാഭം. ഭക്ഷണസുഖം ലഭിക്കും. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസില് നിലനിന്നിരുന്ന ആഗ്രഹങ്ങള് ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത.

പൂയം: ദീർഘ ദൂര യാത്രകൾ വേണ്ടിവരും , അടുത്ത ബന്ധുക്കളില് നിന്നുള്ള സഹായം മനസന്തോഷം തരും. ദമ്പതികൾ  തമ്മില് നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും.  സ്വന്തം ബിസിനസില്‍നിന്ന് മികച്ച നേട്ടം.

ആയില്യം :  ഗൃഹ നിർമ്മാണ സംബന്ധമായ ചെലവുകൾ  ,  ഉദരവിഷമതകള് അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. മുന്‍പ് പരിചയമില്ലാത്തവര്‍ക്ക് സഹായം ചെയ്യേണ്ടിവരും.

മകം:  പഠനത്തിൽ അലസത വർദ്ധിക്കുവാൻ ഇടയുണ്ട്,  വിലപിടിപ്പുള്ള ഉപഹാരങ്ങള് ലഭിക്കും. കര്‍മരംഗം പുഷ്ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തില് വിജയിക്കും.. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ മാറും,  ആരോഗ്യപ്രശ്നങ്ങൾ ശമിക്കും .

പൂരം   : ഭവനനിര്‍മാണം, ഭവനം മോടിപിടിപ്പിക്കല് എന്നിവ സാധിക്കും. മനസുഖം നല്‍കുന്ന വാര്‍ത്തകള് ശ്രവിക്കും. ദാമ്പത്യപരമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും, . ധനപരമായ നേട്ടങ്ങൾ മനഃസുഖം
നൽകും.

ഉത്രം : കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം. ദീര്‍ഘയാത്രകള് വേണ്ടിവരും.  മനസ്സിൽ നിലനിന്നി രുന്ന അനാവശ്യ വിഷമതകൾ ശമിക്കും , ആരോഗ്യപരമായ വിഷമതകൾ തരണം ചെയ്യും.

അത്തം   : പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കരുത് , സ്വന്തം പ്രയത്നത്താല് തടസങ്ങള് തരണംചെയ്യും. സര്‍ക്കാരില് നിന്നോ മറ്റ് ഉന്നതസ്ഥാനങ്ങളില് നിന്നോ ആനുകൂല്യങ്ങള് പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള് വിജയകരമായി പൂര്‍ത്തിയാക്കും.

ചിത്തിര: സാമ്പത്തിക വിഷമതകൾ നേരിടും, ഭൂമി വിൽപ്പനയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം,  സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള് നടത്തും. വിവാഹാലോചനകളില് തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.

ചോതി   : അനാവശ്യ യാത്രകള് വേണ്ടിവരും. പ്രവര്‍ത്തനങ്ങളില് മന്ദത നേരിടും. പൈതൃകസ്വത്ത് ലഭിക്കുവാന് യോഗം. ഭൂമി വാങ്ങല്, ഗൃഹനിര്‍മാണം എന്നിവയും സാധിതമാകും. സര്‍ക്കാര് ഉദ്യോഗസ്ഥര്‍ക്ക് ദിനം പ്രതികൂലം.

വിശാഖം :  ജീവിത പങ്കാളിക്ക് ഉയർച്ച, പലതരത്തില് നിലനിന്നിരുന്ന സാമ്പത്തിക വിഷമതകള്‍ക്ക് ശമനം. പുതിയ വസ്ത്രലാഭമുണ്ടാകും.  ബിസിനസില് നേട്ടം. പ്രവര്‍ത്തനങ്ങളില് വിജയം. ഭക്ഷണസുഖം വര്‍ധിക്കും.


അനിഴം   : സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകള് നടത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പിനുള്ള അവസരം. സ്വപ്രയത്നത്താല് തടസങ്ങള് തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.

തൃക്കേട്ട  : തൊഴിലന്വേഷണങ്ങളിൽ വിജയം, താല്‍ക്കാലിക ജോലികള് സ്ഥിരപ്പെടാന് സാധ്യത. രോഗാവസ്ഥയില് കഴിയുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം ലഭിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവും., പൊതു പ്രവർത്തന രംഗത്ത് നേട്ടങ്ങൾ.

മൂലം  : ബന്ധുജനങ്ങളില് നിന്ന് അകന്നു കഴിയേണ്ടിവരും. മംഗളകര്‍മങ്ങളില് സംബന്ധിക്കും. വാതജന്യരോഗത്താല് വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസം. വിവാഹാലോചനകളില് പുരോഗതി.

പൂരാടം  : കുടുംബത്തില് നിലനിന്നിരുന്ന പ്രശ്നങ്ങളില് ആശ്വാസം. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് രോഗദുരിതസാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. ഔഷധ സേവ വേണ്ടിവരും .

ഉത്രാടം  : സ്വഭാവത്തില് സ്വാര്ഥത വര്‍ധിക്കും. തന്മൂലം മറ്റുള്ളവരുമായി അകല്‍ച്ചയോ പരിഭവമോ ഉണ്ടാകുവാന് സാധ്യത. രോഗാവസ്ഥയില് കഴിഞ്ഞിരുന്നവര്‍ക്ക് ആശ്വാസം. ഔഷധസേവ അവസാനിപ്പിക്കുവാന് സാധിക്കും.

തിരുവോണം   : ജലജന്യ രോഗ സാദ്ധ്യത ,പ്രണയബന്ധിതര്‍ക്ക് അനുകൂലമായ ബന്ധുജനസഹായം. ബിസിനസില് പണം മുടക്കി വിജയം നേടുവാന് സാധിക്കും,  പഠനരംഗത്ത് മികവ് പുലര്‍ത്തും.

അവിട്ടം  :  ബന്ധുഗുണം അനുഭവിക്കും ,ഗൃഹനിര്‍മാണത്തില് പുരോഗതി. സ്വഗൃഹത്തില് നിന്നു വിട്ടുനില്‍ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളില് സംബന്ധിക്കും.

ചതയം   : ഗൃഹനിര്‍മാണം, വാഹനം വാങ്ങല് എന്നിവയെലേർപ്പെടും , കാര്‍ഷികമേഖലയില് നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്‍സി, ബ്രോക്കര് തൊഴിലില് നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും.

പൂരുരുട്ടാതി  : സന്താനങ്ങളെക്കൊണ്ട്  മനോവിഷമം, വ്യവഹാരം നടത്തുന്നവര്‍ക്ക് വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയില് പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും .

ഉത്രട്ടാതി : സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം, തൊഴില്‍സ്ഥലത്ത് അംഗീകാരം. വിവാഹാലോചനകള് പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും.

രേവതി : കുടുംബത്തില് സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായഅസ്വസ്ഥത ഉടലെടുക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും,  വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!