ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കോട്ടയം: ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെ കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം.

അറുനൂറ്റിമംഗലം മുള്ളംമടയ്ക്കൽ ഷിബു ലൂക്കോസ്(48) ആണ് തൂങ്ങിമരിച്ചത്. അറുനൂറ്റിമംഗലം സ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെ എസ്.പുരം വടക്കേകണ്ണംകരയത്ത് വി.എസ്.പ്രഭാതി(40) നാണ് കുത്തേറ്റത്.

ടാപ്പിങ് തൊഴിലാളിയായ ഷിബു,  ഓട്ടം പോകാനായി  പ്രഭാതിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.  കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷയുമായി അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും മലകയറ്റ പള്ളിക്ക് സമീപമെത്തിയപ്പോൾ നിയന്ത്രണം വിട്ട് ഓട്ടോ ഇലട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി.

ഗുരുതരമായി പരിക്കേറ്റ പ്രഭാതിനെ കടുത്തുരുത്തി പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്താനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.

പ്രഭാത് വീട്ടിൽ നിന്ന് പോയ ശേഷം ഷിബു വിടിനകത്ത് കയറി തൂങ്ങി മരിക്കുകയായിരുന്നു. ഷിബുവിന്റെ മൃതദേഹം വെള്ളൂർ പോലീസ് എത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷീബ. മക്കൾ: ആഷ്‌ന,അലീന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!