‘ഫിർ ഏക് ബാർ മോദി സർക്കാർ’; തിരഞ്ഞെടുപ്പിനായി ഞങ്ങൾ പൂർണസജ്ജരെന്ന് പ്രധാനമന്ത്രി

ന്യുഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയും എൻഡിഎയും തിരഞ്ഞെടുപ്പ് നേരിടാൻ പൂർണ സജ്ജരാണ്. സദ്ഭരണത്തിന്റെയും സേവനത്തിന്റെയും ട്രാക്ക് റെക്കോർഡിന്റെ ബലത്തിൽ തങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനാധിപത്യത്തിന്റെ എറ്റവും വലിയ മേഹാത്സവം ആരംഭിച്ചു കഴിഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ബിജെപിയും എൻഡിഎയും തിരഞ്ഞെടുപ്പിനായി ഒരുങ്ങിക്കഴിഞ്ഞു. സദ്ഭരണത്തിന്റെയും വിവിധ മേഖലകളിലുള്ള സേവനങ്ങളുടെയും ട്രാക്ക് റെക്കോർഡുകളുടെ ബലത്തിൽ ഞങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങുകയാണ്. മൂന്നാം തവണയും എൻഡിഎ സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു’- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

പത്ത് വർഷം മുൻപ് അധികാരം ഏറ്റെടുക്കുന്നതിന് മുൻപ് ഇൻഡി സഖ്യത്തിന്റെ വഞ്ചന കൊണ്ട് ഇന്ത്യയിലെ ജനങ്ങൾ മടുത്തിരിക്കുകയായിരുന്നു. മുന്നാമത്തെ അവസരത്തിൽ തങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എഴുപത് വർഷത്തോളം ഇന്ത്യയെ ഭരിച്ചവർ ഉണ്ടാക്കിയ ന്യൂനതകൾ നികത്താനുള്ളതായിരുന്നു കഴിഞ്ഞ ദശകം. ദാരിദ്രത്തിനും അഴിമതിക്കും എതിരായ യുദ്ധം ഇനിയും വേഗത്തിലാകും. സാമൂഹ്യനീതിക്ക് നൽകുന്ന ഉന്നൽ ഇനിയും ശക്തമാക്കും. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുന്നതിനായി പ്രവർത്തിക്കാൻ പോകുന്നു. രാജ്യത്തെ യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തു മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!