ഷാജിയെ മർദിക്കുന്നത് കണ്ടു; എസ്എഫ്ഐ ക്കെതിരെ നൃത്തപരിശീലകൻ


തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവ കോഴക്കേസിൽ എസ്എഫ്ഐക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നൃത്തപരിശീലകൻ ജോമറ്റ് മൈക്കിൾ.

മാർഗംകളി വിധികർത്താവ് ഷാജിയെ മർദിക്കുന്നതിന് തങ്ങൾ ദൃക്സാക്ഷികളാണെന്ന് നൃത്ത പരിശീലകൻ ജോമറ്റ് മൈക്കിൾ വെളിപ്പെടുത്തി.

എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നും മർദ്ദനം തുടർന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും ഇവർ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ തങ്ങളെയും മർദ്ദിച്ചിരുന്നു. എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസിനെ സമീപിക്കുമെന്നും നൃത്തപരിശീലകർ വ്യക്തമാക്കി.

കൊലക്കുറ്റത്തിന് കേസെടുക്കണം: വി ഡി സതീശൻ

കേരള സര്‍വകലാശാല കലോത്സവ കോഴക്കേസില്‍ ആരോപണ വിധേയനായ പിഎൻ ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വയനാട്ടില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണം കൊണ്ടും എസ്എഫ്ഐ പഠിച്ചില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!