നന്ദി അറിയിക്കാൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തും…

കോട്ടയം : പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാൻ തിരുവനന്തപുരത്തേക്ക് യാത്ര നടത്താൻ നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ.

നാളെ(ബുധനാഴ്ച) പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തും. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് യാത്ര.

പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥന നടത്തിയ ശേഷമായിരിക്കും തലസ്ഥാന നഗരിയിലേക്ക് ചാണ്ടി ഉമ്മൻ പുറപ്പെടുക. വിവിധ ഇടങ്ങളിൽ സ്വീകരണങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.

എംസി റോഡിലൂടെയാണ് യാത്ര നിശ്ചയിച്ചിട്ടുള്ളത്.

വിഡി സതീശൻ മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ച യുവ എംഎൽഎ ആയിരുന്നു പുതുപ്പള്ളിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മൻ. യുവ പ്രാതിനിധ്യം, ഓർത്തഡോക്സ് സഭയുടെ പിന്തുണ, ഒപ്പം ഉമ്മൻചാണ്ടി ഫാക്ടർ എന്നിവയായിരുന്നു ചാണ്ടി ഉമ്മന് മന്ത്രിപദം ഉറപ്പിച്ച ഘടകങ്ങൾ.

എന്നാൽ മന്ത്രിമാരെ തീരുമാനിച്ച, ഒടുവിലത്തെ സമവായ നീക്കങ്ങളിൽ ചാണ്ടി ഉമ്മൻ പുറത്തായി. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലാണ് കോട്ടയത്തെ കോൺഗ്രസ് നേതൃത്വം.

ആസൂത്രിതവും ബോധപൂർവ്വമായ നീക്കങ്ങളാണ് ചാണ്ടി ഉമ്മനെ ഒഴിവാക്കാൻ നടന്നതെന്ന് ഇവിടുത്തെ സാധാരണ കോൺഗ്രസ് പ്രവർത്തകർ പോലും കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!