കൊച്ചി: കുവൈത്ത് അപകടത്തില്‍ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലയാളികള്‍ എന്ന് സംശയിക്കുന്ന 2 പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം എംബാം ചെയ്ത് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മൃതദേഹങ്ങൾ കൊച്ചിയിലേക്ക് നേരിട്ട് എത്തിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനായി കൊച്ചിയില്‍ 25 ആംബുലന്‍സുകള്‍ സജ്ജീകരിച്ചത് അടക്കം എല്ലാ ഒരുക്കങ്ങളും നോര്‍ക്ക പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം മൃതദേഹങ്ങള്‍ ചാര്‍ട്ടേര്‍ഡ് ഫൈലൈറ്റിലോ വ്യോമസേന വിമാനത്തിലോ ആകും എത്തിക്കുകയൊന്നും എപ്പോള്‍ എത്തിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
