ചെന്നൈ : തമിഴ്‌നാട് മന്ത്രിസഭ വിപുലീകരിക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രി വിജയ്. ഈ വരുന്ന വ്യാഴാഴ്ച മന്ത്രിസഭ വിപുലീകരണം നടക്കും. രാവിലെ 10 മണിക്ക് രാജ്ഭവനിൽ വെച്ചായിരിക്കും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം.
പുതിയ മന്ത്രിസഭാ വിപുലീകരണത്തിൽ രണ്ട് കോൺഗ്രസ് പ്രതിപ്രതിനിധികൾ ക്യാബിനറ്റിൽ ഇടംപിടിച്ചേക്കുമെന്നാണ് ശക്തമായ സൂചനകൾ. എന്നാൽ അണ്ണാ ഡി എം കെ.യിൽ നിന്നുള്ള വിമത എം എൽ എ.മാരുടെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ ഇപ്പോഴും കടുത്ത അവ്യക്തത തുടരുകയാണ്.
സഖ്യകക്ഷികളും പ്രതിപക്ഷവും അണ്ണാ ഡി എം കെയെ പിളർത്താനുള്ള വിജയ്ൻറെ നീക്കത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. കുതിരക്കച്ചവടം എന്നതടക്കം വിമർശനം ഉയർന്ന സാഹചര്യത്തിൽ എ ഐ എ ഡി എം കെയുടെ കാര്യത്തിൽ മുഖ്യമന്ത്രി എന്ത് തീരുമാനമെടുക്കുമെന്നത് ഏവരും ഉറ്റുനോക്കുകയാണ്. നിലവിൽ മുഖ്യമന്ത്രിയടക്കം 10 മന്ത്രിമാരാണ് തമിഴ്നാട് സർക്കാരിലുള്ളത്. കഴിഞ്ഞ ദിവസം ഇവരുടെ വകുപ്പുകളും പ്രഖ്യാപിച്ചിരുന്നു.
