മുംബൈ : മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പദ്മാകർ വാൽവി ബിജെപിയിൽ ചേർന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മഹാരാഷ്ട്രയിൽ പര്യടനം തുടരവെയാണ് പദ്മാകർ വാൽവി ബി.ജെ.പിയിൽ ചേർന്നത്.
മുംബൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻ കുലേ, രാജ്യസഭ എംപി അശോക് ചവാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി അംഗത്വം എടുത്തത്.
മിലിന്ദ് ദിയോറ, ബാബ സിദ്ധിഖി, അശോക് ചവാൻ എന്നിവർക്ക് ശേഷം സംസ്ഥാനത്ത് പാർട്ടി വിടുന്ന പ്രമുഖ നേതാവാണ് പദ്മാകർ വാൽവി.