നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടൻ ബാലയുടെ ഭാര്യ എലിസബത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സന്തോഷം പങ്കുവച്ചത്. ഗുരുവായൂരിൽ പോയപ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന സുരേഷ് ഗോപിയെ എലിസബത്ത് കണ്ടത്. സുരേഷ് ഗോപിയെ നേരിട്ട് കാണണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. സിനിമയിൽ കാണുന്നതുപോലെയുണ്ടെന്നാണ് എലിസബത്ത് പറയുന്നത്.
ഇന്ന് ഗുരുവായൂർ പോയിരുന്നു. ഒരു ആവശ്യത്തിന് പോയതാണ്. അപ്പോൾ ഒരു സ്‌പെഷൽ ആളിനെ കണ്ടു. സുരേഷ് ഗോപി ചേട്ടനെ ആണ് ഞാൻ കണ്ടത്. അദ്ദേഹം ഇലക്‌ഷൻ പ്രചാരണത്തിന് വേണ്ടി പോകുമ്പോൾ റോഡിൽ വച്ചാണ് കണ്ടത്. എനിക്ക് കാണാൻ ഭയങ്കര ആഗ്രഹം ഉള്ള മനുഷ്യനാണ്. നേരിട്ട് കണ്ടപ്പോൾ ഒരുപാട് സന്തോഷം. സിനിമയിൽ കാണുന്നതുപോലെ തന്നെയാണ് നേരിട്ട് കാണാൻ. കമ്മിഷണർ സിനിമയിലെ ബിജിഎമ്മും ചേർത്ത് വിഡിയോ കാണുമ്പൊൾ കാണാൻ നല്ല രസമുണ്ട്.’- വിഡിയോയിൽ എലിസബത്ത് പറഞ്ഞു.