കാര്‍ത്തിക ദീപം വിവാദം… സുപ്രീംകോടതി വിധി നടപ്പിലാക്കിയില്ല…

തമിഴ്‌നാട് തിരുപ്പറങ്കുന്റം ക്ഷേത്രത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കിയില്ല. കാര്‍ത്തിക ദിവസത്തിലെ ചടങ്ങുമായി ബന്ധപ്പെട്ട് ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രമാണ് ദീപം തെളിയിച്ചത്.

കല്‍ വിളക്കില്‍ ഇത്തവണ ദീപം തെളിയിക്കാമെന്ന ഉത്തരവ് നടപ്പായില്ല. പ്രദേശത്ത് പൊലീസ് ബിജെപി, ഹിന്ദു മുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

ബ്രിട്ടീഷ് സര്‍ക്കാരിന്റെ സര്‍വേ കല്ലെന്ന് പറയുന്ന വിളക്ക് സ്തംഭത്തില്‍ ഇതുവരെ ദീപം തെളിയിച്ചിട്ടില്ല. ക്ഷേത്രത്തില്‍ സാധാരണയായി എല്ലാ വര്‍ഷവും തെളിയിക്കുന്നതുപോലെ മാത്രമാണ് ഇത്തവണയും ദീപം തെളിയിച്ചത്.

സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. നിരോധനാജ്ഞ മതസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന രീതിയില്‍ ഉപയോഗിക്കരുതെന്നും മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് അറിയിച്ചിരുന്നു.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് കളക്ടര്‍ നിശാന്ത് കൃഷ്ണ കോടതിയിലും അറിയിച്ചതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!