ലണ്ടനിലും ആറ്റുകാൽ പൊങ്കാല;  മുരുകൻ ക്ഷേത്രം ഭക്തിസാന്ദ്രമായി

ലണ്ടൻ : ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടന്ന ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി. നിരവധി സ്ത്രീകൾ ചടങ്ങിൽ പങ്കെടുത്തു.

ലണ്ടനിൽ നടന്ന പതിനേഴാമത് പൊങ്കാലയിൽ ഈസ്റ്റ്ഹാം പാർലമെൻ്റ് അംഗം സർ സ്റ്റീഫൻ ടിംസ്, ന്യൂഹാം ബോറോ കൗൺസിൽ അധ്യക്ഷ റോഹിന റഹ്മാൻ, ന്യൂഹാം കൗൺസിൽ മുൻ ചെയർ ലാക്മിനി ഷാ തുടങ്ങിയവർ പങ്കെടുത്തു.

ബ്രിട്ടിഷ് ഏഷ്യൻ വുമൻസ് നെറ്റ് വർക്ക് (മുൻ ആറ്റുകാൽ) ചെയറും, മുഖ്യ സിസ്റ്റർ സംഘാടകരും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് കാലങ്ങളായി നേതൃത്വം നൽകി വളരുന്നത്.

ശ്രീ മുരുകൻ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ നേതൃത്വത്തിൽ പൂജാദികർമ്മങ്ങൾ ആരംഭിച്ചു. പൊങ്കാലയ്ക്കുള്ള സ്ഥലപരിമിതിയും, സുരക്ഷയും കണക്കിലെടുത്ത് പഞ്ച നൈവേദ്യങ്ങളും ഒറ്റ പാത്രത്തിലാണ് പാകം ചെയ്തത്. നൈവേദ്യം തയ്യാറായ ശേഷം ഭക്ത ജനങ്ങൾക്ക് വിതരണം ചെയ്തു.

സ്റ്റീഫൻ ടിംസ് എംപി, മേയർ രോഹിന, കൗൺസിലർ ഷാ തുടങ്ങിയവർ ആശംസകൾ നേർന്നു. ഡോ. ഓമന ഗംഗാധരൻ നന്ദി പ്രകാശിപ്പിച്ചു.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടിഷ് ഏഷ്യൻ വുമൻസ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് കാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദി എന്ന നിലയിൽ ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

One thought on “ലണ്ടനിലും ആറ്റുകാൽ പൊങ്കാല;  മുരുകൻ ക്ഷേത്രം ഭക്തിസാന്ദ്രമായി

Leave a Reply to B. Chandrasekharan Nair Cancel reply

Your email address will not be published. Required fields are marked *

error: Content is protected !!