പാതിരാമണൽ ദ്വീപിൽ ഫ്ലോട്ടിങ് ജെട്ടി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ആലപ്പുഴ: വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായ പാതിരാമണൽ ദ്വീപിൽ ഫ്ലോട്ടിങ് ജെട്ടികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി വിനോദ സഞ്ചാരികൾ രംഗത്ത്. ദിവസേന നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പാതിരാമണൽ ദ്വീപിൽ സന്ദർശകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നാണ് പ്രധാന പരാതി.

സംസ്ഥാന ജലഗതാഗത വകുപ്പിന്റെയും സ്വകാര്യ ജലയാനങ്ങളുടെയും സഹായത്തോടെ ദ്വീപിലെത്തുന്ന വിനോദസഞ്ചാരികൾ ആവശ്യമായ സൗകര്യങ്ങളുടെ അഭാവത്തിൽ നിരാശരായാണ് മടങ്ങുന്നത്. നിലവിൽ വിനോദസഞ്ചാരികൾക്ക് ദ്വീപിൽ കയറാനും ഇറങ്ങാനും ഒരു ബോട്ട് ജെട്ടി മാത്രമാണുള്ളത്. ഇത് ഒരേസമയം ഒന്നിലധികം ബോട്ടുകൾ എത്തുമ്പോൾ പാർക്കിങ്ങിനും യാത്രക്കാരെ കയറ്റിയിറക്കുന്നതിനും തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ദ്വീപിന് ചുറ്റും ഫ്ലോട്ടിങ് ജെട്ടികൾ സ്ഥാപിക്കണമെന്ന ആവശ്യം സ്രാങ്ക് അസോസിയേഷൻ നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടു ണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടി ല്ലെന്നാണ് സംഘടനയുടെ ആരോപണം.

അടിയന്തരമായി ഫ്ലോട്ടിങ് ജെട്ടികൾ സ്ഥാപിക്കുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്ത് പാതിരാമണൽ ദ്വീപിനെ കൂടുതൽ വിനോദസഞ്ചാര സൗഹൃദമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി.ടി. ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!