തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീര്‍ത്ഥാടകരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി എസി ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനമായി.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാത്രി 9.30-ന് പമ്പയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിക്കുന്നത്. വൈകിട്ട് 7 മണിക്ക് തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രീതിയില്‍ പമ്പയില്‍ നിന്ന് തിരികെ സര്‍വീസ് നടത്തും.
