എസ്എംഎ മരുന്ന് വിവാദം; ‘സാമ്പിൾ’ ലേബലുള്ള മരുന്നുകൾ തിരിച്ചുവിളിച്ച് എസ്എടി ആശുപത്രി

തിരുവനന്തപുരം : എസ്എംഎ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിതരായ കുട്ടികൾക്ക് നൽകിയ മരുന്നുകളിൽ ചിലത് എസ്എടി ആശുപത്രി അധികൃതർ തിരിച്ചുവിളിച്ചു.

സുരക്ഷ മുൻനിർത്തിയാണ് മരുന്ന് തിരികെ ആവശ്യപ്പെട്ടതെന്ന് കുട്ടികളുടെ രക്ഷിതാക്കൾ വ്യക്തമാക്കി. സാമ്പിൾ മരുന്നുകൾ ആയതുകൊണ്ടാണ് തിരികെ വാങ്ങുന്നതെന്നും, പുതിയ സ്റ്റോക്ക് എത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

മരുന്നിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!