റിയാദ്: സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂതി ആക്രമണം. കിഴക്കന്‍ സൗദിയിലെ ഷൈബ എണ്ണപ്പാടത്തേക്കാണ് ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് രണ്ടുപേര്‍ രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു. ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു.
സൗദി അരാംകോയുടെ തെക്കുകിഴക്കന്‍ സൗദിയിലുള്ള എണ്ണപ്പാടമാണ് ഷൈബ. യുഎഇ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ എണ്ണപ്പാടം സ്ഥിതിചെയ്യുന്നത്. ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഡ്രോണ്‍ ആക്രമണമുണ്ടായതെന്ന് സൗദി ഊര്‍ജമന്ത്രാലയം സ്ഥിരീകരിച്ചു.
ഡ്രോണ്‍ അവശിഷ്ടം വീണ് രണ്ടുമരണം സംഭവിച്ചതായും ഒരു ഇന്ത്യക്കാരനും പാകിസ്ഥാന്‍കാരനും പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു. ഡ്രോണ്‍ അവശിഷ്ടം വീണ് ഒരു വാഹനത്തിന് തീപ്പിടിച്ചെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. സൗദിയില്‍ ആക്രമണ സംഭവങ്ങള്‍ നടക്കുന്നതിനിടെ തെക്കന്‍ ഇറാനില്‍ വന്‍ സ്ഫോടനം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹോര്‍മൂസിനോട് ചേര്‍ന്നുള്ള സിരിക്ക് മേഖലയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.സൗദിയില്‍ ഹൂത്തി ആക്രമണം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് യുഎസ് പൗരന്മാരോട് സൗദി വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
അടിയന്തര സ്വഭാവമില്ലാത്ത ജോലി ചെയ്യുന്ന ജീവനക്കാര്‍ സൗദിയില്‍ നിന്ന് പോകണമെന്നാണ് യുഎസ് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.
