നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാർ തലസ്ഥാനത്ത്

തിരുവനന്തപുരം: നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരി കുമാര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലേക്ക്.

26, 27 ദിവസങ്ങളില്‍ നാവികസേനാ മേധാവി തിരുവനന്തപുരത്താണ് സന്ദര്‍ശനം നടത്തുക. അദ്ദേഹത്തിന്റെ തലസ്ഥാനത്തേക്കുള്ള ആദ്യ ഔദ്യോഗിക യാത്രയാണിത്.

സന്ദര്‍ശന വേളയില്‍, നാവികസേനാ മേധാവി ഗവര്‍ണറെയും മുഖ്യമന്ത്രിയെയും സന്ദര്‍ശിക്കും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും നേവല്‍ വെറ്ററന്‍സ്, നേവല്‍ എന്‍സിസി കേഡറ്റുകള്‍ എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്യും.

മറ്റൊരു ചടങ്ങില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന പ്രവര്‍ത്തകരെയും അദ്ദേഹം അഭിസംബോധന ചെയ്യും.

തിരുവനന്തപുരത്തും പരിസരത്തുമുള്ള വ്യാപാര സ്ഥാപനങ്ങളിലെ നാവിക ആയുധ സ്റ്റോറുകളുടെ വിവിധ ഘടകങ്ങളുടെ നിര്‍മ്മാണ വേളയില്‍ ഗുണനിലവാര ഉറപ്പ് പരിശോധിക്കുന്ന നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ടറേറ്റും അഡ്മിറല്‍ ആര്‍. ഹരി കുമാര്‍ സന്ദര്‍ശിക്കും.

രാജ്യത്തിന്റെ നാവിക പ്രവര്‍ത്തനങ്ങളിലും തന്ത്രപരമായ ആസൂത്രണത്തിലും തിരുവനന്തപുരത്തിന്റെ പ്രാധാന്യം ഈ സന്ദര്‍ശനത്തിലൂടെ എടുത്ത്കാട്ടുകയും, അതുവഴി നഗരത്തിലെ ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!