സ്റ്റേഷനിൽ ലോക്കപ്പില്ല, കൈവിലങ്ങ് ഊരി പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു…

തിരുവല്ല: പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. നിരണം ഇരതോട് ആശകുടി പുതുവേൽ വീട്ടിൽ സജിത്ത് (32) ആണ് പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് കടന്നുകളഞ്ഞത്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്റ്റേഷനിൽ ലോക്കപ്പ് സംവിധാനം ഇല്ലാത്തതിനാൽ അകത്തുള്ള മുറിയിലെ ഇരുമ്പുകുറ്റിയിൽ കൈവിലങ്ങ് ഉപയോഗിച്ച് ബന്ധിച്ചിരിക്കുകയായിരുന്നു പ്രതിയെ. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടാതെ കൈവിലങ്ങ് ഊരിയ സജിത്ത് സ്റ്റേഷന്റെ മുൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.

പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ തുടർ നടപടികൾ ഉണ്ടാകും. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സ്റ്റേഷനിൽ ലോക്കപ്പ് സംവിധാനം ഇല്ലാതിരുന്നതും പ്രതി കൈവിലങ്ങ് ഊരി രക്ഷപ്പെട്ടതും സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന ചോദ്യമാണ് ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!