അക്കൗണ്ടിൽ ഒറ്റയടിക്ക് 3,500 കോടി രൂപയിലേറെ! സൂപ്പർമാർക്കറ്റ് ഉടമ ഒറ്റ രാത്രികൊണ്ട് കോടീശ്വരനായത് ഇങ്ങനെ…

തൃപ്പൂണിത്തുറ : രാവിലെ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് പരിശോധിച്ചപ്പോൾ തൃപ്പൂണിത്തുറ ദർശന സൂപ്പർമാർക്കറ്റ് ശൃംഖല ഉടമ സുമേഷ് കുമാറിനെ കാത്തിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ അമ്പരപ്പ്. അക്കൗണ്ടിൽ കാണുന്നത് 3,500 കോടിയിലേറെ രൂപ!

അപ്രതീക്ഷിതമായി സഹസ്രകോടീശ്വരനായെങ്കിലും സന്തോഷത്തേക്കാൾ ഉപരി എന്താണ് സംഭവിച്ചതെന്ന ആശങ്കയായിരുന്നു സുമേഷിന്. ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് ഇത്രയും വലിയ തുക പ്രത്യക്ഷപ്പെട്ടത്. സൂപ്പർമാർക്കറ്റിലെ കാർഡ് സ്വൈപ്പിങ്ങുമായി ബന്ധപ്പെട്ട് മൂന്നരക്കോടി രൂപ വീതം രണ്ടുതവണയായി ഏഴുകോടി രൂപ അക്കൗണ്ടിലെത്തിയെന്ന സന്ദേശവും ലഭിച്ചു.

എന്നാൽ അക്കൗണ്ടിലെ മൊത്തം ബാലൻസ് കണ്ടതോടെ സംഭവം അസ്വാഭാവികമാണെന്ന് സുമേഷ് തിരിച്ചറിഞ്ഞു. തുടർന്ന് ഉടൻതന്നെ ബാങ്ക് അധികൃതരെ ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചു. ആദ്യം അമ്പരന്ന ബാങ്ക് അധികൃതർ നടത്തിയ പരിശോധനയി ലാണ് സാങ്കേതിക തകരാറാണ് അക്കൗണ്ടിൽ ഇത്രയും വലിയ തുക കാണാൻ കാരണമെന്ന് വ്യക്തമായത്. തുടർന്ന് വൈകിട്ടോടെ പ്രശ്നം പരിഹരിച്ച് അക്കൗണ്ടിലെ ബാലൻസ് പഴയ നിലയിലാക്കി.

അങ്ങനെ ഒരു ദിവസം കൊണ്ട് സഹസ്രകോടീശ്വരനായി മാറിയ അനുഭവം സുമേഷ് കുമാറിന് സമ്മാനിച്ചത് അമ്പരപ്പും ആശങ്കയും നിറഞ്ഞ നിമിഷങ്ങളാണ്. ജീവിതത്തിൽ മറക്കാനാകാത്ത രസകരമായ അനുഭവമായിരുന്നു ഇതെന്ന് അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!